സ്കൂൾ ചരിത്രത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി.സ്കൂള്‍ പേരൂര്‍.1962 ല്‍ സുപ്രസിദ്ധ നാടകാചാര്യന്‍ ശ്രീ മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് u.p ക്ലാസ്സുകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.1964ല്‍ L.P ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.എന്നാല്‍ 2001 ആയപ്പോഴേക്കും 1 മുതല്‍ 7 വരെയുള്ള L.P,U.P ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക്‌ കൂടി ഇവിടെ അംഗീകാരം ലഭിച്ചു.കൂടാതെ Play School,LKG,UKG(English Medium Only)ക്ലാസ്സുകളും ഇവിടെ നടന്ന്‍ വരുന്നു.2009ലെ ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള അവസരം ഈ സ്കൂളിന്‌ ലഭിച്ചു.പത്തോളം സവിശേഷമായ പഠനം നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം നേടാനും 2011-2012 ല്‍ രാജസ്ഥാനിലെ ജൈപൂരില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാനും ഈ സ്കൂളിന്‌ അവസരം ലഭിച്ചു.വിവിധ മേളകളില്‍ കാലങ്ങളായി സബ്ജില്ല-ജില്ല തലങ്ങളില്‍ മികവു പുലര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് പേരൂര്‍ എം.എം.യു.പി.എസ്‌...

Sunday, February 9, 2014

ട്രാഫിക് നിയമങ്ങള്‍

റോഡ് ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങള്‍. കാല്‍നടക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഈ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍ ഇവയാണ്: (i) നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക, (ii) അതില്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക, (iii) റോഡില്‍ കൂട്ടമായി നടക്കാതിരിക്കുക, (iv) രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക, (v) റോഡ് മുറിച്ചുകടക്കുന്നതിനു മുന്‍പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാല്‍ സീബ്രാ ക്രോസിങ്ങ് വഴി ഓടാന്‍ പാടില്ല.) സബ് വേയോ ഓവര്‍ ബ്രിഡ്ജോ ഉണ്ടെങ്കില്‍ അതുപയോഗിക്കുക. കാല്‍നടക്കാര്‍ക്കായി ഗ്രീന്‍ ലൈറ്റുണ്ടെങ്കില്‍ അത് തെളിയുമ്പോള്‍ മാത്രം റോഡ് ക്രോസ് ചെയ്യുക, (vi) ഓടുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക, (vii) വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക, (viii) റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കാതിരിക്കുക, (ix) റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക, (x) വാഹനത്തില്‍ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.

Wednesday, February 5, 2014

ബാങ്ക് സ്റ്റേറ്റ്മെന്റ് സ്പാർക്ക് വഴി തയ്യാറാക്കാം !


ശമ്പളവിതരണം നടത്തുമ്പോള്‍ ഭീമമായ തോതില്‍ Physical Cash കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ബാങ്കിങ്ങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ ഗുണങ്ങള്‍ എല്ലാവകുപ്പുകള്‍ക്കും കീഴിലുള്ള ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ ശമ്പളവും, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഒഴികെയുള്ള മറ്റ് സാമ്പത്തികാനുകൂല്യങ്ങളും അവരുടെ ബാങ്ക് അക്കൌണ്ടിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ധനവകുപ്പിന്റെ 23-09-2011 ലെ G.O(P) No. 402/11/Fin, 30-1-2013 ലെ G.O(P) No. 57/13/Fin എന്നീ ഉത്തരവുകളിലാണ് ഇതിനുള്ള അനുമതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുള്ളത്. സ്പാര്‍ക്ക് പോര്‍ട്ടലില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടത്താനാകുമെന്ന് നമുക്ക് നോക്കാം.

dont copy anthing